Header Ads

  • Breaking News

    സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം തട്ടിയെടുത്തു



    കണ്ണൂർ : ബേങ്ക് അക്കൗണ്ട് വഴി അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് കേസെടുത്ത് ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് വയോധികൻ്റെ45 ലക്ഷം രൂപതട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു.തലശേരി കുയ്യാലിയിലെ തമ്പാൻ കോമത്ത് തച്ചോളിയൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തത്. 2025 ഡിസംബർ മാസം മുതൽ 2026 ജനുവരി 7 വരെയുള്ള കാലയളവിൽ പ്രതികൾ വാട്സാപ്പ് വഴി പരാതിക്കാരനെ ബന്ധപ്പെട്ട് പരാതിക്കാരൻ്റെ പേരിൽഒരു സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത സിം കാർഡ് ഉപയോഗിച്ച് ബോംബെ കാനറാ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത അക്കൗണ്ടു വഴി നിയമവിരുദ്ധമായ രീതിയിൽ സാമ്പത്തിക ഇടപാട് നടത്തിയത് കേസെടുത്ത് ഡിജിറ്റൽ അറസ്റ്റിലാണെന്നും വാറൻ്റും മറ്റും വാട്സാപ്പിൽ അയച്ചു കൊടുത്ത് ഭയപ്പെടുത്തി അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ ബാങ്കിലുള്ള പണം മുഴുവൻ ഗവർമെണ്ട് നിയന്ത്രണത്തിലുള്ള അക്കൗണ്ടിലേക്ക് മാറ്റണമെന്ന് പറഞ്ഞ് പരാതിക്കാരനിൽ നിന്നും ജനുവരി 7 ന് ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികൾ അയച്ച് നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 45 ലക്ഷം രൂപ അയപ്പിച്ച് പണം തട്ടിയെടുത്തു വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad