രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയില്‍
നിന്ന് പുറത്താക്കിയതായി ഉത്തരവിറക്കി. നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക്
ശേഷമാണ് തീരുമാനം. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍,
സണ്ണി ജോസഫ് എന്നിവര്‍ കടുത്ത നിലപാടെടുത്തു.
നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും
രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക
അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
No comments
Post a Comment