Header Ads

  • Breaking News

    കബളക്കാട് സ്വദേശി വയോധികയുടെ മൃതദേഹം തിരുനെല്ലി വനത്തിൽ



    തിരുനെല്ലി: വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടത്തി .തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി ( 62) യാണ് മരിച്ചത്.കാട്ടാനയുടെ അസ്വഭാവിക കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വനം വകുപ്പ് അധികൃതർ മൃതദേഹം കണ്ടത്തുകയായിരുന്നു.

    മരിച്ച ചാന്ദ്നി മകൾ പ്രിയയുടെ അപ്പപാറ ചെറുമാത്തൂർ ഉന്നതിയിലെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തലയ്ക്ക് സാരമായ പരിക്കേറ്റ നിലയിലാണ് മൃതദേഹമുള്ളത്. അതുകൊണ്ട് തന്നെ പ്രാഥമിക സൂചനകൾ പ്രകാരം കാട്ടാന ആക്രമിച്ചതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാര്യം ഉൾപ്പെടെയുള്ളവ വ്യക്തമാവുകയുള്ളൂ. കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടതാണന്നാണ് സൂചന.


    No comments

    Post Top Ad

    Post Bottom Ad