Header Ads

  • Breaking News

    പാളത്തില്‍ ആട്ടുകല്ല്; അട്ടിമറിയെന്ന് സംശയം



    കൊച്ചി : പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

    ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് വച്ചതെന്ന് വ്യക്തതയില്ല.

    മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ് ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്.

    തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും ഉടൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad