കണ്ണൂരിൽ റോഡിലേക്ക് വീണ ആളുടെ ദേഹത്ത് ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി; ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരിൽ റോഡിലേക്ക് വീണ ആളുടെ ദേഹത്ത് ബസ്സിന്റെപിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് കണ്ണൂര്‍ കാൾടെക്സ് എൻ എസ് ടാക്കീസിന് മുന്നിൽ വെച്ച് ദാരുണമായ അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസിന്റെ അടിയിൽ പെട്ടാണ് മരണം.ആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.മരിച്ചയാളെതിരിച്ചറിഞ്ഞിട്ടില്ല.
ഇതിനിടെ, ഇന്ന് വൈകിട്ട് തിരുവനന്തപുരംകഴക്കൂട്ടത്തുംവാഹനാപകടമുണ്ടായി. കഴക്കൂട്ടത്ത് സ്കൂള്‍ ബസും കാറും തമ്മിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം മേനംകുളം സ്വദേശിയായഅലക്സാണ്ടര്‍ എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കറ്റത്. ഉടൻതന്നെഅലക്സാണ്ടറിനെകഴക്കൂട്ടത്തെസ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന്വൈകിട്ട്നാലോടെയാണ് അപകടമുണ്ടായത്. സ്കൂള്‍ബസിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റെങ്കിലുംഗുരുതരമല്ല. സര്‍വീസ് റോഡിൽ നിന്നുംദേശീയപാതയിലേക്ക് കയറി കാറിൽ സ്കൂള്‍ ബസ്ഇടിക്കുകയായിരുന്നു.സംഭവത്തിൽകേസെടുത്ത കഴക്കൂട്ടം പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു.അപകടത്തിന്‍റെദൃശ്യങ്ങളുംപുറത്തുവന്നു.
No comments
Post a Comment