Header Ads

  • Breaking News

    കോഴിക്കോട് ഭൂചലനം; വൈകുന്നേരം ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ


    കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

    ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചു വരികയാണ്. നിലവിൽ ഈ പ്രദേശത്ത് മാത്രമാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad