ബിഎൽഒമാർ നാളെ മുതൽ വീടുകളിലേക്ക്
ഡിസംബർ നാല് വരെയാണ് വിവരശേഖരണം. ഈ ഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല.
ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി ഏഴിനും.
2025 ഒക്ടോബർ ഏഴിലെ പട്ടികയിലുള്ള എല്ലാ വോട്ടർക്കും ബിഎൽഒ രണ്ട് എന്യൂമറേഷൻ ഫോറം നൽകും. ഒരെണ്ണം പൂരിപ്പിച്ച് നൽകണം. ഒരെണ്ണം സൂക്ഷിക്കാം. ഫോറം പൂരിപ്പിക്കാനും അപ്ലോഡ് ചെയ്യുന്നതിനും ബിഎൽഒ യുടെ സഹായം കിട്ടും.
കളർ ഫോട്ടോയുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം. ബിഎൽഒയ്‌ക്കൊപ്പം രാഷ്ട്രീയ പാർട്ടി ചുമതലപ്പെടുത്തുന്ന ബൂത്ത് ലെവൽ ഏജന്റും (ബിഎൽഎ) വേണമെന്നാണ് നിർദേശം.
എസ്‌ഐആർ സമയപ്പട്ടിക
•നവംബർ 4-ഡിസംബർ 4: വീടുകളിൽ ഫോറം വിതരണം, വിവര ശേഖരണം.
•ഡിസംബർ 9: കരട് വോട്ടർ പട്ടിക.
•ഡിസംബർ 9-ജനുവരി 8: ആക്ഷേപങ്ങളും പരാതികളും നൽകാം.
•ഡിസംബർ 9-ജനുവരി 31: ഹിയറിങ്, രേഖകളുടെ പരിശോധന.
•ഫെബ്രുവരി 7: അന്തിമ വോട്ടർ പട്ടിക.
ഓർക്കുക
•2002-ലെ വോട്ടർ പട്ടികയാണ് എസ് ഐ ആറിന് അടിസ്ഥാനം.
•2002-ലെയും 2025-ലെയും പട്ടികയിൽ ഉള്ളവർ എന്യൂമറേഷൻ ഫോറം ഒപ്പിട്ട് നൽകിയാൽ മതി. രേഖകളൊന്നും നൽകേണ്ട.
•2025-ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002-ലെ പട്ടികയിൽ ഇല്ലാത്തവരും: ഇവരുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ 2002-ലെ പട്ടികയിൽ ഉണ്ടെങ്കിൽ രേഖകൾ നൽകേണ്ട.
•വ്യക്തിയോ മാതാപിതാക്കളോ 2002-ലെ പട്ടികയിൽ ഇല്ലെങ്കിൽ കമ്മിഷൻ പറയുന്ന 12 രേഖകളിലൊന്ന് നൽകണം.

No comments
Post a Comment