479 പേർ കൂടി പോലീസ് സേനയുടെ ഭാഗമായി
ധർമശാല | മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു.
കെഎപി 2, 4 ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയ 479 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്.
പരിശീലന കാലയളവിലെ മികച്ച പ്രകടനത്തിന് കെഎപി നാലാം ബറ്റാലിയനിലെ പി കെ സൻജോഗ് (ഇൻഡോർ), ഇ പി ശ്രീകാന്ത് (ഔട്ട് ഡോർ), പി അഖിൽ (ഷൂട്ടർ), വി പി നിഖിൽരാജ് (ഓൾറൗണ്ടർ) കെ വി നിഥിൻ (സൈബർ മികവ്), കെഎപി രണ്ടാം ബറ്റാലിയനിലെ പി അരുൺ (ഇൻഡോർ), അമൽ മനോഹർ (ഔട്ട് ഡോർ), ജി കിഷോർ (ഷൂട്ടർ), പി അരുൺ (ഓൾറൗണ്ടർ), ഷാമിൽ സത്താർ (സൈബർ മികവ്) എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫി വിതരണം ചെയ്തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ, എഡിജിപി എസ് ശ്രീജിത്ത്, ഡിഐജി ആംഡ് പോലീസ് ബറ്റാലിയൻ ഡോ. അരുൾ ആർ ബി കൃഷ്ണ, കെഎപി നാലാം ബറ്റാലിയൻ കമാണ്ടന്റ് എ ശ്രീനിവാസൻ, കെഎപി രണ്ടാം ബറ്റാലിയൻ കമാണ്ടന്റ് ആർ രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

No comments
Post a Comment