ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; അപകടം ദുബായ് എയര്‍ ഷോയ്ക്കിടെ
ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ദുബായ് എയര്‍ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ നിര്‍ത്തിവെച്ചു.
തമിഴ്‌നാട്ടിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം യു.എ.ഇയിലേക്ക് പോയത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.
No comments
Post a Comment