_വയോജനങ്ങൾക്ക് ആശ്വാസമായി 'സ്‌നേഹതീരം': കോഴിക്കോട് പുറക്കാട്ടിരിയിൽ ഒരു കോടി രൂപ ചെലവിൽ പുതി വയോജന പാര്‍ക്ക്
_പുറക്കാട്ടിരി എ സി ഷണ്‍മുഖദാസ് ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസൻ്റ് കെയര്‍ സെൻ്ററില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിര്‍മിച്ച സ്‌നേഹതീരം വയോജന പാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി സുരേന്ദ്രന്‍ അധ്യക്ഷനായി._
_60 വയസ്സിന് മുകളിലുള്ളവരുടെ മാനസിക-ശാരീരികോല്ലാസം ലക്ഷ്യമിട്ടാണ് ഒരു കോടി രൂപ ചെലവിട്ട് സ്‌നേഹതീരം പാര്‍ക്ക് നിര്‍മിച്ചത്. ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കുന്നതിനായി ഊഞ്ഞാലുകള്‍, ഇരിപ്പിടങ്ങള്‍, ഉദ്യാനം, ആരോഗ്യ സംരക്ഷണത്തിന് വ്യായാമ ഉപകരണങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഓപണ്‍ ജിം, വാക്ക് വേ, വീല്‍ ചെയര്‍, ഔഷധ സസ്യങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ആംഫി തിയേറ്റര്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്._
_ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സുനില്‍ കുമാര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി നിഷ, വി പി ജമീല, കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം പി ശിവാനന്ദന്‍, റസിയ തോട്ടായി, സുരേഷ് കൂടത്താംകണ്ടി, ഐ പി രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, സി എം ബാബു, സുധാ കമ്പളത്ത്,_
No comments
Post a Comment