Header Ads

  • Breaking News

    ക്ഷയരോഗികൾക്കുള്ള ഭക്ഷ്യവിതരണം കൂടുതൽ പ്രോട്ടീൻ സമ്പന്നമായ ഫുഡ് ബാസ്കറ്റിലൂടെ രാജ്യത്ത് ഏകീകരിക്കുന്നു; ക്ഷയരോഗ ചികിൽസക്ക് ഈ വർഷം 3259 കോടി



    ന്യൂഡൽഹി: ഇന്ത്യയിലെ ക്ഷയരോഗികൾക്കുള്ള ഭക്ഷ്യവിതരണം കൂടുതൽ പ്രോട്ടീൻ സമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഏകീകരിക്കുന്നു. എല്ലാ മേഖലകളിലും ലഭ്യമായ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ ടി.ബി രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എത്തിച്ചുകൊടുക്കുക എന്നതാണ് ഫുഡ് ബാസ്കറ്റ് എന്ന പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 
     2025-26 ൽ ക്ഷയരോഗ ചികിൽസാ പദ്ധതിക്കുള്ളത് 3259 കോടി രൂപയാണ്. നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ ടി.ബി രോഗികളുള്ള രാജ്യമായ ഇന്ത്യക്ക് രോഗനിർമാർജനം വലിയ ബാധ്യതയായിരിക്കുകയാണ്. 26 ലക്ഷം പേർക്കാണ് 2024 ൽ രോഗം സ്ഥിരീകരിച്ചത്. പ്രോട്ടീൻ സമ്പുഷ്ടമായ ധാന്യങ്ങൾ, സോയ, ചങ്ക്സ്, വറുത്ത കപ്പലണ്ടി, വെള്ളക്കടല, കൂടാതെ അതത് നാട്ടിൽ കിട്ടുന്ന പച്ചക്കറി വർഗങ്ങൾ ഇവയായിരിക്കും ഫുഡ് ബാസ്കറ്റിൽ ഉൾപ്പെുത്തുക. വടകൻ മേഖലയിൽ ജോവർ, ബജ്റ, ഗോതമ്പ്, കടുകെണ്ണ തുടങ്ങിയവയും കിഴക്കൻ മേഘലയിൽ പ്രോട്ടീൻ കൂടിയ അരി, പയർ തുടങ്ങിയവയും തെക്കൻ മേഖലയിൽ കപ്പലണ്ടി, കറുത്ത പയർ തുടങ്ങിയവയുമായിരിക്കും ബാസ്കറ്റിൽ ഉണ്ടായിരിക്കുക. 
     ടി.ബി ചികിൽസയിൽ ഏറ്റവും മുഖ്യമാണ് ​പ്രോട്ടീൻ ഭക്ഷണത്തിന്റെ ഉപയോഗം. ടി.ബി പിടിപെടുന്നതിനുള്ള പ്രധാന കാരണം തന്നെ പോഷകാംശ കുറവുതന്നെയാണ്. മരണനിരക്ക് കുറയ്ക്കുന്നതിനും മാംസ്യത്തി​ന്റെ വർധന ആവശ്യമാണ്. എല്ലാ സംസ്ഥാനങ്ങളോടും ​കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫുഡ്ബാസ്കറ്റ് ശക്തമാക്കാൻ ആവശ്യ​പ്പെട്ടിട്ടുണ്ട്.പാഷകാംശക്കുറവും ടി.ബിയും പരസ്പര പൂരകങ്ങളാണെന്ന് സെൻട്രൽ ടി.ബി ഡിവിഷൻ ഡെപ്യൂട്ടി ഡിയക്ടർ ജനറൽ ഉറവശി ബി. സിങ് പറയുന്നു.പാഷകാംശക്കുറവ് ടി.ബി പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ശരീരകലകളുടെ തകർച്ചയിലൂടെ ശരീരത്തി​ന്റെ പോഷകാംശം കുറച്ച് ശരീരം രോഗത്തിന് കീഴ്പെടാൻ ടി.ബി കാരണമാകുന്നു. പ്രോട്ടീൻ കൂടുതൽ കാലം ചികിൽസയെ അതിജീവിക്കാൻ രോഗികളെ പ്രാപ്തരാക്കുകയും ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad