ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ
ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. 1998 ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതാണെന്ന് അറിഞ്ഞിട്ടും 2019 ൽ അത് ചെമ്പ് പൊതിഞ്ഞതാണെന്നായിരുന്നു ഇയാൾ മഹസറിൽ എഴുതിയിരുന്നത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്. കൂടാതെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കണമെന്ന് ചെന്നൈയിലുള്ള സ്മാർട്ട് ക്രീയേഷൻസിൽ നിന്നും 16 / 08 / 2024 ൽ ലഭിച്ച ഇമെയിലിനും ദ്വാരപാലക ശില്പങ്ങൾ അനുവദിക്കണമെന്ന് 2024 ലും ഇയാൾ ദേവസ്വം ബോർഡിലേക്ക് നിയമവിരുദ്ധമായി ശിപാർശ നൽകി. ഇത് ദേവസ്വം ബോർഡിൽ പ്രതിസന്ധി ഉണ്ടാക്കിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലാണ് മുരാരി ബാബുവിന്റെ പങ്ക് സംശയിച്ച് പ്രത്യേകാന്വേഷണംസംഘം അന്വേഷണം നടത്തിയിരുന്നത്.
No comments
Post a Comment