Header Ads

  • Breaking News

    ഹൈദരാബാദ്-ബെംഗളൂരു ദേശീയ പാതയില്‍ ബസ് കത്തി വന്‍ ദുരന്തം

    കുര്‍ണൂല്‍ | ആന്ധ്രപ്രദേശിലെ കുർണൂലിൽ വോൾവോ ബസിന് തീപിടിച്ച് 15 പേർക്ക് ദാരുണാന്ത്യം.

    ഹൈദരാബാദിൽ നിന്ന് ബെംഗളൂരു ഭാഗത്തേക്ക് പോകുന്നതിന് ഇടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ബസിൽ നാല്പത് യാത്രക്കാരുണ്ടായിരുന്നു.

    പുലർച്ചെ 3.30 ഓടെയാണ്‌ സംഭവം. ബസ് പൂർണമായും കത്തി നശിച്ചു.

    സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായത് അപകടത്തിന്റെ തീവ്രത കൂട്ടി. എസി ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയാണ് യാത്രക്കാരിൽ ചിലർ രക്ഷപ്പെട്ടത്. ഇവരിൽ പലർക്കും പൊള്ളലേറ്റു.

    തീ പൂർണമായും അണച്ച ശേഷം മാത്രമേ കൃത്യമായ മരണ സംഖ്യ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.

    കാവേരി ട്രാവല്‍സിന്റെ വോള്‍വോ ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനവും ബസ്സും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്.

    ബസിനടിയില്‍ ഇരുചക്രവാഹനം കുടുങ്ങുകയും ഇതിനെ തുടർന്ന് ഉണ്ടായ തീപ്പൊരി ആയിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നും കര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad