Header Ads

  • Breaking News

    സ്‌ക്കൂട്ടര്‍ കാറിനെ മറിടക്കുമ്പോള്‍ ഹോണടിച്ചതിന് ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദ്ദനമേറ്റു


    വളപട്ടണം: സ്‌ക്കൂട്ടര്‍ കാറിനെ മറിടക്കുമ്പോള്‍ ഹോണടിച്ചതിന് ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദ്ദനമേറ്റു,

    കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കേസ്.

    മുയ്യം വരഡൂല്‍ സ്വദേശി ചൂണ്ടക്കാരന്‍ വീട്ടില്‍ സി.പ്രതീഷിനും(46), സഹയാത്രികന്‍ അബ്ദുല്‍റഹീമിനുമാണ് പരിക്കേറ്റത്. 22 ന് വൈകുന്നേരം 3.50 നാണ് സംഭവം നടന്നത്.

    പയ്യന്നൂര്‍ റീസര്‍വേ സൂപ്രണ്ട് ഓഫീസിനുവേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-29 എച്ച്-2758 കാറില്‍ ഇരുവരും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് വരുമ്പോള്‍ വളപട്ടണം പാലത്തില്‍ വെച്ചായിരുന്നു സംഭവം.

    കെ.എല്‍-13 എ.വൈ.8644 സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സംഘം കാറിനെ മറികടക്കുമ്പോള്‍ പ്രതീഷ് ഹോണടിച്ചതില്‍ പ്രകോപിതരായ ഇരുവരും സ്‌ക്കൂട്ടര്‍ കുറുകെയിട്ട് കാര്‍തടഞ്ഞ്  ഇരുവരേയും മര്‍ദ്ദിക്കുകയുംഒരാള്‍ ഹെല്‍മെറ്റ് കൊണ്ട് കാറിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.

    ഗ്ലാസ് തകര്‍ക്കുമ്പോള്‍ ചില്ല്‌തെറിച്ച് പ്രതീഷിന്റെ മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു.

    ഗ്ലാസ് തകര്‍ത്തതില്‍ 2500 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad