Header Ads

  • Breaking News

    ശ്രീകണ്ഠാപുരത്ത് വന്‍ രാസലഹരി വേട്ട : 26.851 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍



    ശ്രീകണ്ഠാപുരം: വാഹനത്തില്‍ കടത്തികൊണ്ടുവരികയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.

    ചെങ്ങളായി കോട്ടപ്പറമ്പിലെ കെ.കെ.റാഷിദിനെ(33)യാണ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബും സംഘവും പിടികൂടിയത്.

    രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോട്ടപ്പറമ്പ് വെച്ച് കെ.എല്‍-04.എ.ഡി.8158 നമ്പര്‍ ട്രാവലറില്‍ കടത്തുകയായിരുന്ന26.851 ഗ്രാം എം.ഡി.എം. എയുമായി യുവാവ് അറസ്റ്റിലായത്.

    പരിശോധനയില്‍ ഗ്രേഡ് അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.സി.വാസുദേവന്‍, പി.വി.പ്രകാശന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ.രഞ്ജിത് കുമാര്‍, എം.വി.പ്രദീപന്‍, എം.എം.ഷഫീക്ക്, കെ.വി.ഷാജി,

    സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.രമേശന്‍, ശ്യാംജിത്ത് ഗംഗാധരന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ.മല്ലിക, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ടി.എം.കേശവന്‍ എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad