Header Ads

  • Breaking News

    മുഹമ്മദ് സഹദിൻ്റെ സഹായിയും പിടിയിൽ


    കണ്ണൂർ | പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ കേസിൽ സഹായി കസ്റ്റഡിയിൽ. പുറത്ത് നിന്ന്‌ കോപ്പിയടിക്കാൻ സഹായിച്ച ആളെയാണ്‌ കണ്ണൂർ ട‍ൗൺ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തത്‌.

    ശനിയാഴ്‌ച പരീക്ഷയ്‌ക്കിടയിൽ പെരളശേരിയിലെ മുണ്ടലൂർ സുരൂർ നിവാസിലെ എം പി മുഹമ്മദ് സഹദിനെ പി എസ്‌ സിയുടെ വിജിലൻസ് സംഘം പിടിച്ചിരുന്നു. ഇയാൾ റിമാൻഡിലാണ്‌.

    പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്‌ച നടന്ന സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലാണ്‌ ഹൈടെക് രീതിയിൽ മുഹമ്മദ് സഹദ്‌ കോപ്പിയടിച്ചത്‌.

    കാമറ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്‌ എന്നിവ ഉപയോഗിച്ച് ആയിരുന്നു കോപ്പിയടി. ഷർട്ടിൽ ഘടിപ്പിച്ച ചെറിയ കാമറയിലൂടെ ചോദ്യങ്ങൾ പകർത്തി പുറത്തേക്ക് അയച്ച്‌ ചെവിയിൽ ഘടിപ്പിച്ച ചെറിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്‌ വഴി ഉത്തരങ്ങൾ കേട്ടാണ് പരീക്ഷയെഴുതിയത്.

    കണ്ണൂർ വിജിലൻസ്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പി എസ്‌ സി വിജിലൻസ്‌ ഡി വൈ എസ്‌ പിയുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂരിൽ എത്തിയിരുന്നു.

    പകൽ 1.30ന് പരീക്ഷ തുടങ്ങിയ ഉടനെയാണ്‌ യുവാവിനെ വിജിലൻസ്‌ പരിശോധിക്കാൻ എത്തിയത്‌. കണ്ണൂർ ട‍ൗൺ പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ ഹാളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കുകയായിരുന്നു.

    കഴിഞ്ഞമാസം പള്ളിക്കുന്ന്‌ ഹൈസ്‌കൂളിൽ നടന്ന പരീക്ഷയിലും ഇയാൾ കോപ്പിയടിച്ചതായി തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. നേരത്തേ നടന്ന പരീക്ഷകളുടെ വിവരവും പിഎസ്‌സി പരിശോധിക്കുന്നുണ്ട്‌.

    കോപ്പിയടിക്ക് പിന്നിൽ ഒരു സംഘം പ്രവർത്തിച്ചതായി പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ഇതിൽ ഉൾപ്പെട്ട ചിലർ നിരീക്ഷണത്തിലുമാണ്‌. ഫോണിലൂടെ ഉത്തരം പറഞ്ഞ് നൽകിയ സുഹൃത്തിനെയാണ്‌ ഞായറാഴ്‌ച വൈകിട്ടോടെ വീട്ടിൽ നിന്ന്‌ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തത്‌. ഇയാളുടെ ഫോണിൽ നിന്ന്‌ തെളിവു

    No comments

    Post Top Ad

    Post Bottom Ad