പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച യുവാക്കൾ പിടിയിൽ
മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (40), സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റെയിഞ്ച് ഓഫിസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി പി രാജീവന്‍, എം വീണ, ഡ്രൈവര്‍ ആര്‍ കെ രജീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി പാണപ്പുഴയിലെ വീടിൻ്റെ പരിസരത്ത് വച്ച് വെച്ച് പിടികൂടിയത്.
വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

No comments
Post a Comment