തളിപ്പറമ്പിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
തളിപ്പറമ്പ് : ഒരു കിലോ നാനൂറ് ഗ്രാംകഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. പരിയാരം അമ്മാനപ്പാറ മുള്ളൻകുഴി വീട്ടിൽ സജിഷ് മാത്യു(28), പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ വീട്ടിൽ ബിപിൻ ബാബു(27) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും തളിപ്പറമ്പ് പോലീസും നടത്തിയ റെയ്ഡിൽപിടികൂടിയത്. ഇന്നലെ രാത്രി 10.50മണിയോടെ തളിപ്പറമ്പ് എസ്.ഐ. കെ. ദിനേശൻ്റെ നേതൃത്വത്തിൽ വാഹനപരിശോധനക്കിടെ ദേശീയപാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വെച്ചാണ് പ്രതികൾസഞ്ചരിച്ചകെ. എൽ. 59 -ഡബ്ള്യു- 0498 കാറിൽ കടത്തുകയായിരുന്ന ഒരു കിലോ നാനൂറ് ഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
No comments
Post a Comment