പോലീസ് വാഹനം കണ്ട് മണൽ റോഡിൽ തളളി ഡ്രൈവർ ലോറിയുമായി കടന്നു കളഞ്ഞു
വളപട്ടണം: അനധികൃതമായി പുഴ മണൽ കടത്തി പോകുകയായിരുന്ന ടിപ്പർ ലോറി പിടികൂടാൻ പോലീസ് വാഹനം പിന്തുടരുന്നത് കണ്ട് റോഡിൽ മണൽ തട്ടി ലോറിയുമായി ഡ്രൈവർ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ പാപ്പിനിശേരി മാങ്കടവിന് കടവിന്സമീപം വെച്ചാണ് സംഭവം. കെ.എൽ.57.ബി. 7250 നമ്പർ ടിപ്പർ ലോറിയിൽമണൽ കടത്തുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.പോലീസിനെ കണ്ട്ലോറിയുമായി കടന്നുകളഞ്ഞ ഡ്രൈവറെ എസ്.ഐ. ടി.എം.വിപിനും സംഘവും പിന്തുടരുന്നതിനിടെ മാങ്ങാട് വെച്ച് മണൽ റോഡിലേക്ക് തള്ളി ഡ്രൈവർ ടിപ്പർ ലോറിയുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് കേസെടുത്ത പോലീസ് ലോറിയും ഡ്രൈവറെയും പിടികൂടാൻ നീക്കം തുടങ്ങി.
No comments
Post a Comment