മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കിഫ്ബി കെട്ടിട സമുച്ചയം ഉദ്ഘാടനം ഇന്ന്
മുണ്ടേരി:-മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച കിഫ്ബി കെട്ടിട സമുച്ചയം ഉദ്ഘാടനം ആഗസ്റ്റ് 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
മുദ്ര വിദ്യാഭ്യാസ പദ്ധതി വികസന പ്രവർത്തനത്തിൻ്റെ ഭാഗമായി 3. 30 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ബഹുനില കെട്ടിടം. ചടങ്ങിൽ മ്യൂസിയം, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി, മുൻ എം.പി കെ കെ രാഗേഷ്, ജന പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
No comments
Post a Comment