Header Ads

  • Breaking News

    ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ നിവർത്തിയില്ലാത്ത രോഗിക്ക് സ്വർണ വള ഊരി നൽകി , ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി നൽകി , ഇന്നിപ്പോൾ ആംബുലൻസിന് വഴി കാണിച്ച് മുന്നിൽ ഓടി പൊലീസുകാരി -കയ്യടിച്ച് സോഷ്യൽ ലോകം


    സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പോലീസുകാരിയുടെ വൈറൽ വിഡിയോയാണ് . അത്യാസന്ന നിലയിൽ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലസിന് ഗതാഗതക്കുരുക്കിൽ വഴികാട്ടി മുൻപിൽ ഓടിയ ഒരു പൊലീസുകാരിയുടെ വിഡിയോയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് . തൃശൂർ അശ്വനി ജംക്ഷനിൽ വെച്ചായിരുന്നു സംഭവം , ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ് കണ്ട് തൃശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അപർണ ഓടിയെത്തുകയും , ആംബുലൻസിന് വഴികാട്ടി മുൻപിൽ ഓടുകയും ആംബുലസിനെ വളരെ വേഗം കടത്തിവിടുകയുമായിരുന്നു 

    ഒരു പൊലീസുകാരി എങ്ങനെ ആവണം എന്നതിനുള്ള മാതൃക തന്നെയാണ് അപർണ ലവകുമാർ . നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് പല തവണ ഏവരെയും അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥ കൂടിയാണ് അപർണ . മുൻപ് ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ കഴിയാതെ വിഷമിച്ചുനിന്ന രോഗിയ്ക്ക് തന്റെ സ്വർണ വല ഊരി നൽകിയതും , തനിക്ക് അനുഗ്രഹമായി കിട്ടിയ മുടി ക്യാൻസർ രോഗികൾക്ക് മുറിച്ചുനൽകിയതും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകളാണ് അപർണക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്



    No comments

    Post Top Ad

    Post Bottom Ad