ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
പരിയാരം:ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പരിയാരം വായാട് മുക്കിലെ പാലക്കോടൻ വീട്ടിൽ പി നൗഷാദ് (40) നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.പരിയാരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി. ആഗസ്റ്റ് 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്‌പദമായ സംഭവം. ചുടലയിൽ നിന്നും ഓട്ടോയിൽ കയറിയ യുവാവ് യാത്രക്കിടെ ഓട്ടോയിലുണ്ടായ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പരിയാരം എസ് എച്ച് ഒ രാജീവൻ വലിയ വളപ്പിലിൻ്റെ നേതൃത്വത്തിൽ എസ് ഐ വിനയൻ എസ് ഐ സനീദ് എന്നിവരടങ്ങുന്ന സംഘമാണ് വായാട് ടെലിഫോൺ എക്സേഞ്ചിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്.2018 ൽ ഹെൽത്ത് ഇൻസ്പെക്ടറെ അക്രമിച്ച കേസിൽ പ്രതി കൂടിയാണ് നൗഷാദ്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ
റിമാൻഡ് ചെയ്തു.
No comments
Post a Comment