Header Ads

  • Breaking News

    ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു; ഭാര്യാ പിതാവിനും സഹോദരിക്കും കുത്തേറ്റു; പ്രതിയെ പിടികൂടാനായില്ല


    കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ പുല്ലാട് ആലംതറയിൽ നടന്ന സംഭവത്തിൽ അഞ്ചാനിക്കൽ വീട്ടിൽ ശാരിമോൾ (ശ്യാമ-35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി (38) പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും കുത്തേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു.ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ആക്രമണത്തിനുശേഷം അജി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അജിയെ അയൽവാസികളുടെ നേതൃത്വത്തിൽ കണ്ടെത്താൻ ശ്രമിച്ചിരുന്നു. പക്ഷേ, തുമ്പൊന്നും കിട്ടിയില്ല.

    ശാരിയെ സംശയമായിരുന്ന ജയകുമാർ നിരന്തരം വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിനെ തുടർന്ന് ശാരിമോൾ പലതവണ പൊലീസിൽ ജയകുമാറിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇയാളെ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്‌തത്. ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തർക്കം വീണ്ടും വഷളാകുകയും ജയകുമാർ ശാരിയെയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധാമണി എന്നിവരെയും കുത്തി വീഴ്ത്തുകയുമായിരുന്നു. ശാരി ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. വെൽഡറാണ് അജി.

    ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്. ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. രാത്രി വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും ആക്രമിക്കുകയായിരുന്നു.കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്; അറാം ക്ലാസ് വിദ്യാർത്ഥിനി ആവണി, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി വേണി, എൽ.കെ.ജി വിദ്യാർത്ഥിനി ശ്രാവണി.

    ശാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കുമ്പനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

    No comments

    Post Top Ad

    Post Bottom Ad