Header Ads

  • Breaking News

    വീട് പൊളിച്ച് അകത്ത് കയറിയ 19കാരൻ പണവും സ്വർണവും കവർന്നു


    കോവളം ഹാർബർ റോഡിൽ വട്ടവിള ഹീര യിൽ അമീല സലാമിന്റെ വീട്ടിൽ പിൻവാതിൽ പൊളിച്ച് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണവും കവർന്ന കേസിൽ വെള്ളാറയിലെ മൂപ്പൻവിള അനിൽ ഭവനിൽ അരുണിനെ (19) കോവളം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതുന്ന പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു .സലാമിന്റെ വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന 6ഗ്രാം സ്വർണവും 40,000 രൂപയും ആണ് അരുൺ മോഷ്ടിക്കപ്പെട്ടത് . തമിഴ്നാട്ടിൽ മറ്റൊരു കേസിൽ പ്രതി നടത്തിയ വാഹനം മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വർണവും, പണവും മോഷ്ടിച്ചത് അരുൺ ആണെന്ന് തിരിച്ചറിഞ്ഞത് ' കോവളം പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad