ഗോവയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ 1.05 കോടി തട്ടിയ മലയാളി കണ്ണൂരിൽ നിന്ന് അറസ്റ്റിലായി
കണ്ണൂർ :- ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി ഗോവ സ്വദേശിയിൽ നിന്ന് 1.05 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളിയായ ഗോകുൽ പ്രകാശ് അറസ്റ്റിൽ. ഗോവ പിഎസ്ഐ മനീഷ് ദബാലെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കണ്ണൂരിൽ നിന്നാണ് അറസ്റ്റുചെയ്ത ത്.
താൻ അന്വേഷണ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ ഗോകുൽ കള്ളപ്പണം വെളുപ്പിക്കൽകേസിൽ പ്രതിചേർത്തിട്ടുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഗോവ സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത്. വ്യാജ അറസ്റ്റു വാറൻ്റ് കാണിച്ച് ഒന്നിലധികം ബാങ്ക് ഇടപാടുകൾ വഴിയാണ് 1.05 കോടി രൂപ കൈക്കലാക്കിയത്.

No comments
Post a Comment