Header Ads

  • Breaking News

    നീറുന്ന ഓർമകൾക്ക് ഒരു വയസ്സ്; മുണ്ടക്കൈ-ചൂരൽമല ​ദുരന്തം;അതിജീവനത്തിന്റെ പാതയിൽ ദുരന്തബാധിതർ




    വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. ഇന്നും മലയാളികളുടെ മനസ്സിൽ നീറുന്ന കണ്ണീരോർമയാണ്. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.

    അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. പ്രദേശവാസികളിൽനിന്നു കലക്ടറേറ്റിലേക്ക് 30 ന് പുലർച്ചയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ സേനാവിഭാഗം അപകടസ്ഥലത്തെത്തി. പുലർച്ചെ 4.55 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ ശ്രമത്താൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

    ലഭ്യമാവുന്ന മുഴുവൻ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി ദുരന്ത മേഖലയിലേക്ക് സർക്കാർ എത്തിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള സേനാ വിഭാഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ, വിവിധ ജില്ലകളിൽ നിന്നെത്തിയവർ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 8 കിലോ മീറ്ററിൽ 8600 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു

    മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരുക്കേറ്റവർ 35 പേരാണ്.

    ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ ഹെലികോപ്റ്റർ മാർഗവും ഉപയോഗപ്പെടുത്തി. മുണ്ടക്കൈ-അട്ടമല- പുഞ്ചിരിമട്ടം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരൽമലയിലേക്ക് എത്തിക്കാൻ ചൂരൽമലയിൽ സൈന്യം നിർമിച്ച ഉരുക്കുപാലം (ബെയ്‌‍ലി പാലം) രക്ഷാദൗത്യത്തിന്റെ നാഴികക്കല്ലായി. ജൂലൈ 31 ന് നിർമാണം ആരംഭിച്ച പാലം ഓഗസ്റ്റ് ഒന്നിന് വൈകിട്ടോടെ 36 മണിക്കൂറിലെ കഠിന ശ്രമത്താലാണു പൂർത്തിയാക്കിയത്


    No comments

    Post Top Ad

    Post Bottom Ad