Header Ads

  • Breaking News

    അനുഗ്രഹിക്കാനെന്ന വ്യാജേന ഇന്ത്യൻ പുരോഹിതൻ പീഡിപ്പിച്ചതായി നടി; സംഭവം മലേഷ്യയിലെ ക്ഷേത്രത്തിൽ വെച്ച്

    lishalliny-kanaran-malaysia

    മലേഷ്യയിലെ ക്ഷേത്രത്തിൽ വെച്ച് ഇന്ത്യൻ പുരോഹിതന്‍ തന്നെ അനുഗ്രഹിക്കാനെന്ന വ്യാജേന പീഡിപ്പിച്ചതായി ഇന്ത്യന്‍ വംശജയായ നടിയും ടെലിവിഷന്‍ അവതാരകയുമായ വനിത ആരോപിച്ചു. കഴിഞ്ഞ മാസം സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2021-ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവ് കൂടിയായ ലിഷാലിനി കണാരന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ പങ്കുവെച്ചത്.

    ഇന്ത്യയില്‍ നിന്നുള്ള പുണ്യജലം എന്ന് അവകാശപ്പെട്ട് പുരോഹിതന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്ന് അവര്‍ ആരോപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ സ്ഥിരം പുരോഹിതന്റെ അഭാവത്തില്‍ താത്കാലികമായി നിൽക്കുന്നയാളാണ് പ്രതിയെന്ന് സെപാങ് ജില്ലാ പൊലീസ് മേധാവി എ സി പി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു.

    ഇരയുടെ മുഖത്തും ശരീരത്തിലും പുണ്യജലം എന്നവകാശപ്പെട്ട് വെള്ളം തളിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 21-ന് ആയിരുന്നു സംഭവം. അമ്മ ഇന്ത്യയിലായിരുന്നതിനാല്‍ അവർ ഒറ്റയ്ക്ക് ക്ഷേത്രത്തില്‍ പോകുകയായിരുന്നു. പോസ്റ്റ് താഴെ വായിക്കാം:


    No comments

    Post Top Ad

    Post Bottom Ad