ഫോട്ടോകൾ സെക്കന്റുകൾക്കുള്ളിൽ വീഡിയോ ആക്കി മാറ്റാം; യൂട്യൂബ് ഷോർട്സിലേക്ക് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ
യൂട്യൂബ് ഷോർട്സുകളിലേക്ക് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഷോർട്‌സ് വീഡിയോകൾ എളുപ്പത്തിൽ നിർമിക്കുന്നതിനായി ഫോട്ടോകളെ എഐ ഉപയോഗിച്ച് വീഡിയോ ആക്കി മാറ്റുന്നത് അടക്കമുള്ള അപ്ഡേറ്റുകളാണ് പുതുതായിഅവതരിപ്പിച്ചിരിക്കുന്നത്.
ഫോട്ടോകൾ വീഡിയോകളാക്കി മാറ്റുക, ഫോണിലുള്ള ഏതെങ്കിലും ഒരു ചിത്രം വീഡിയോ ആക്കി മാറ്റാനുള്ള ഫോട്ടോ ടു വീഡിയോ ഫീച്ചറാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഫോട്ടോയ്ക്ക് നിങ്ങൾ നൽകുന്ന പ്രോംപ്റ്റ് ഉപയോഗിച്ച് ഫോട്ടോകൾക്ക് മൂവിങ് ഉണ്ടാക്കാൻ സാധിക്കും ആദ്യഘട്ടത്തിൽ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും വരും മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലും ഈ സൗജന്യ ഫീച്ചർ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇനി മുതൽ വീഡിയോകൾക്കും ഫോട്ടോകൾക്കുമായി നിരവധി പുതിയ ഇഫക്ടുകൾ യൂട്യൂബ് നൽകും. ബോഡി ഡബിൾ, അണ്ടർവാട്ടർ, തുടങ്ങി നിരവധി പുതിയ ഇഫക്ടുകൾ യൂട്യൂബ് ഷോർട്‌സിൽ നൽകുന്നുണ്ട്.
ഇതിനെല്ലാം പുറമെ ഉപയോക്താക്കൾക്ക് ഫോട്ടോകൾ തിരഞ്ഞെടുത്ത് ആനിമേഷൻ, കോമിക്സ്, സ്കെച്ചുകൾ, 3ഡി ആനിമേഷനുകൾ എന്നിവയും ചെയ്യാൻ സാധിക്കും. ഗൂഗിൾ ഫോട്ടോസിലും ഈ ടൂളുകൾ ലഭ്യമായിരിക്കും.
ഇതൊക്കെയാണെങ്കിലും എഐ ഉപയോഗിച്ച് നിർമിക്കുന്ന ദൃശ്യങ്ങളിൽ ഒരു വാട്ടർമാർക്ക് ഉണ്ടാവുമെന്നും ക്രിയേറ്റീവ് ആയ കോൺടെന്റുകൾക്കാണ് കൂടുതൽ റീച്ച് ലഭിക്കുകയെന്നും ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്.

No comments
Post a Comment