Header Ads

  • Breaking News

    പോക്‌സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ; മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ എടുക്കുമെന്ന് മന്ത്രി



    പോക്സോ കേസ് പ്രതി വ്ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്‌കൂൾ മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്.മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

    തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം നായർ അതിഥിയായി പങ്കെടുത്തത്. പോക്സോ കേസ് പ്രതിയെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ സംഘാടകർ മാപ്പ് ചോദിച്ച് രംഗത്തുവന്നിരുന്നു. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad