Header Ads

  • Breaking News

    ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നത് യുവതി, അറസ്റ്റ്

    മേഘാലയയിൽ ഹണിമൂണിനിയെ ദമ്പതികളെ കാണാതാകുകയും പിന്നീട് ദിവസങ്ങളോളം നടന്ന തെരച്ചിലിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്. 28കാരൻ രാജ രഘുവംശിയുടെ കൊലപാതകത്തിൽ ഭാര്യ സോനം അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തിനെ പോലീസ് പിടികൂടിയത്.

    ഏറെ വിവാദമുണ്ടാക്കികയ സംഭവമായിരുന്നു ഇത്. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ ജീവനോടെ കണ്ടെത്തിയത്. മെയ് 23നാണ് മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും മേഘാലയയിൽ ഹണിമൂണിനിടെ കാണാതായത്. ജൂൺ 2ന് ചിറാപുഞ്ചിക്ക് സമീപത്തെ മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി

    സോനവും കൊല്ലപ്പെട്ടു കാണുമെന്നായിരുന്നു ഏവരും ആശങ്കപ്പെട്ടിരുന്നത്. കാണാതായ ദിവസം സോനത്തിനും രാജക്കുമൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പറഞ്ഞിരുന്നു. 17 ദിവസത്തിന് ശേഷമാണ് സോനത്തിനെ കണ്ടെത്തിയത്. ഗാസിപൂരിൽ വഴിയോര ഭക്ഷണ ശാലയിൽ നിന്നാണ് യുവതിയെ പിടികൂടിയത്.

    രാജയെ കൊല്ലാൻ സോനം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസ് പറയുന്നത്. സോനമടക്കം നാല് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഹണിമൂൺ സമയത്ത് സോനം വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റോംഗ് പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad