Header Ads

  • Breaking News

    തലശേരിയിലെ എക്ലിപ്സ് സലൂണിൽ യുവതിക്കുനേരേ പീഡനശ്രമം: ഉടമ അറസ്റ്റിൽ





    തലശേരി: നഗരമധ്യത്തിലെ സലൂണിൽ തല മസാജ് ചെയ്യുന്നതിനിടയിൽ യുവതിയെസ്ഥാപന ഉടമ കടന്നു പിടിച്ചു. ഇന്നലെ രാത്രി എട്ടോടെ എവിടെ നായർ റോഡിലെ എക്ലിപ്സ് യൂണിക് സലൂണിലാണ് സംഭവം. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് സ്ഥാപന ഉടമയായ കണ്ണൂർ താണയിലെ ഷമീറിനെ (47) അറസ്റ്റ് ചെയ്തു.ഇയാളെ മെഡിക്കൽ പരിശോധനക്കു ശേഷം കോടതി റിമാൻഡ് ചെയിതു . ഇരുപത്തിനാലുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഹെയർ മസാജിംഗിന് സലൂണിൽ എത്തിയതായിരുന്നു യുവതി. ജോലിക്കിടയിലാണ് ഉടമ യുവതിയെ കടന്നു പിടിച്ചത്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് എഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad