Header Ads

  • Breaking News

    വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ അണലിയെ പിടികൂടി




    പരിപ്പായി: വിട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ സാമാന്യം വലിപ്പമുള്ള ഉഗ്രവിഷമുള്ള അണലിയെ പിടി കൂടി. സി.വി ഗോവിന്ദൻ്റെ പരിപ്പായിലെ വീട്ടുമുറ്റത്ത് കുട്ടികൾ കളിക്കുമ്പോൾ ബോൾ  പുറത്തേക്ക് തെറിച്ചു പോകാതിരിക്കാൻ ഇട്ട വലയിൽ കുടുങ്ങിയ നിലയിലായിരുന്നു അണലി. മുറ്റത്ത് ഇൻ്റെർലോക്ക് ചെയ്ത് സുരക്ഷിതമാക്കിയതാണ് എന്നിട്ടും ഉഗ്രവിഷമുള്ള അണലി പാമ്പ് മുറ്റത്ത് വന്നു. വലയിട്ടതിൽ കുടുങ്ങിയതുകൊണ്ട് മാത്രമാണ് അതിനെ കാണാൻ സാധിച്ചത്. ചെറിയ കുട്ടികൾ കളിക്കുന്ന മുറ്റമാണ് ഇത്. ശ്രീകണ്ഠപുരം. എം.എ.എൽ.പി സ്കൂൾ അധ്യാപകനും കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗവും കേരളാ ഫോറസ്റ്റ് സ്നെയ്ക്ക് റസ്ക്യൂ വളണ്ടിയർ അംഗവുമായ വിജയകുമാർ മാസ്റ്റർ ആണ് അതിനെ റസ്ക്യൂ ചെയ്തത്. ഫോറസ്റ്റിൻ്റെ നിർദ്ദേശപ്രകരം ആവാസ വ്യവസ്ഥയിലേക്ക് വിടും. മഴക്കാലമാണ് പാമ്പുകൾ മുട്ടയിടുകയും പ്രസവിക്കുകയും ചെയ്യുന്ന സമയമാണ്. കൂടാതെ അവ താമസിക്കുന്ന മാളങ്ങളിൽ വെള്ളം കയറുമ്പോഴും അത് പുറത്തേക്ക് വരുന്നു. അതുകൊണ്ട് പാമ്പുകൾ ധാരാളമായി സമീപപ്രദേശങ്ങളിൽ കാണാൻ സാധിക്കും പരമാവധി എല്ലാവരും ശ്രദ്ധിക്കുക. ജാഗ്രത പാലിക്കുക.

    No comments

    Post Top Ad

    Post Bottom Ad