Header Ads

  • Breaking News

    ജൂലൈ മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും




    ന്യൂഡൽഹി :- വർഷങ്ങൾക്കു ശേഷം ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. ജൂലായ് ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരുമെന്നാണ് വിവരം. എസി ഇതര മെയിൽ, എക്സ്‌പ്രസ് തീവണ്ടികളുടെ യാത്രാനിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിപ്പിക്കും എസി ക്ലാസുകളുടെ നിരക്കുവർധന കിലോമീറ്ററിന് രണ്ടു പൈസയായിരിക്കും.

    500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്കു വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോ മീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനയുണ്ടാകില്ല.

    No comments

    Post Top Ad

    Post Bottom Ad