വനിതാ പോലീസുദ്യോഗസ്ഥരെ തെരഞ്ഞ് പിടിച്ച് വിളിക്കും, അശ്ലീലം പറയും: യുവാവ് അറസ്റ്റിൽ
വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഫോമിൽ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ. കോട്ടയം മേനംകുളം സ്വദേശി ജോസാണ്(37) അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു.
ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു കോൾ. ഐജിയെന്നോ ഇൻസ്‌പെക്ടർ എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരെ വിളിക്കലാണ് ഇയാളുടെ രീതി. ലൈംഗിക ചുവയോടെ സംസാരിക്കും. ഫോൺ കട്ട് ചെയ്താൽ വീണ്ടും വിളിക്കും.
കഴക്കൂട്ടം പോലീസാണ് കോട്ടയത്ത് എത്തി ഇയാളെ പിടികൂടിയത്. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിൽ മാത്രം 20ഓളം കേസുകളുണ്ട്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്
No comments
Post a Comment