പറശ്ശിനിക്കടവിൽ കാർ കുഴിയിലെക്ക് മറിഞ്ഞു
പറശ്ശിനിക്കടവ്:- പറശ്ശിനിക്കടവിൽക്ഷേത്ര ദർശനത്തിന് വന്നവരുടെ കാർ താഴ്ച്‌ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരുക്കേറ്റു. കൊല്ലം ത്രിലോകം സജീന്ദ്രനാഥ്(46), ഭാര്യ കെ.എസ്.കാർത്തിക(38) എന്നിവരെയാണ് പരുക്കുകളോടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.ക്ഷേത്രത്തിന് മുകൾ ഭാഗത്ത് മയ്യിൽ റോഡരികിലുള്ള പാർക്കിംഗ് ഏരിയയിൽ കാർ പിന്നോട്ടെടുത്തു നിർത്താൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് താഴെ ക്ഷേത്രത്തിൻ്റെ ഭാഗത്തുള്ള 35 അടിയോളം താഴ്ചയിലേക്കു മറി യുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാട് പിടിച്ച സ്‌ഥലത്തുനിന്ന് കാറിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്. സജീന്ദ്രനാഥിന് തലയ്ക്കാണു പരുക്കേറ്റത്.
പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇവിടെ റോഡിന് സംര ക്ഷണ ഭിത്തിയോ കൈവരികളോ ഇല്ലാത്തതാണ് അപകടത്തിന് ഇടയാക്കിയത്.

No comments
Post a Comment