Header Ads

  • Breaking News

    കണ്ണൂര്‍ ബിഷപ് ഹൗസില്‍ കയറി വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

    കണ്ണൂര്‍: കണ്ണൂര്‍ ബിഷപ് ഹൗസില്‍ കയറി വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റര്‍ ഫാദര്‍ ജോര്‍ജ് പൈനാടത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

    കാസര്‍കോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത് . നല്‍കിയ ധനസഹായം കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. വലതു കൈയ്ക്കും വയറിനും കുത്തേറ്റ വൈദികന്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

    No comments

    Post Top Ad

    Post Bottom Ad