അടൂർ ബൈപ്പാസിൽ വൻ വാഹനാപകടം.
അടൂർ ബൈപ്പാസിൽ വൻ വാഹനാപകടം. ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് 2 പേരുടെ നില ഗുരുതരം. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ അമിത വേഗത്തിൽ തെറ്റായ ദിശയിൽ വന്ന് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നെന്ന് ഫയർഫോഴ്സ്. പന്തളം സ്വദേശികളായ സബിൻ, വിഷ്‌ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വിഷ്ണുവിന്റെയും ആദർശിന്റെയും പരിക്ക് ഗുരുതരമാണ്

No comments
Post a Comment