Header Ads

  • Breaking News

    ചുഴലി-ചെങ്ങളായി റോഡില്‍ ഗര്‍ത്തം: ഗതാഗതത്തിന് നിയന്ത്രണം



          

    ശ്രീകണ്ടാപുരം:- ചുഴലി-ചെങ്ങളായി റോഡില്‍ നിടുവാലൂർ ജംഗ്ഷന് സമീപം പനംങ്കുന്ന് കയറ്റത്തില്‍ ഗർത്തം രൂപപ്പെട്ടു.ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു.

    ഇന്നലെ വൈകുന്നേരം അഞ്ചോടെ വൈദ്യുതി വകുപ്പ് ജീവനക്കാരാണ് ജോലിക്കിടെ വിള്ളല്‍ കണ്ടത്. പരിശോധിച്ചപ്പോഴാണ് ടാറിംഗ് പാളി തകർന്നതിനെ തുടർന്ന് കുഴി കാണാനിടയായത്.

    വാർഡ് മെംബർ കെ.വി. ഗീത അറിയിച്ചതിനെ തുടർന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് വി.പി.മോഹനനും മറ്റ് പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെ ത്തിയ ശേഷം ബന്ധപ്പെട്ടവരുമായി സംസാരിച്ചതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചത്.

    ഗർത്തം പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി ഇന്ന് പരിശോധിക്കും. ഗുഹ ആണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് പുരാവസ്തു വകുപ്പും എത്തിയേക്കും.ഇതുവഴി വാഹനഗതാഗതം സാധ്യമല്ലെന്നും യാത്രക്കാർ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്നും സോഷ്യല്‍ മീഡിയ വഴിയും മറ്റും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    ചുഴലിയില്‍ നിന്നും കാവുമ്ബായി, കരിവെളളൂർ, നിടുവാലൂർ, ചെങ്ങളായിയിലേക്കടക്കം സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഉപയോഗിക്കുന്ന ജില്ലാപഞ്ചായത്ത് റോഡാണിത്. ജംഗ്ഷനുകളില്‍ മുന്നറിയിപ്പ് സൂചന നല്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad