കേരളത്തിന്റെ അഭിമാന പദ്ധതി വയനാട് തുരങ്ക പാതയ്ക്ക് ഒടുവിൽ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പച്ചക്കൊടി

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കണ്‍ റെയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.ആനക്കാംപൊയില്‍ കള്ളാടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് തുരങ്ക പാത നിര്‍മിക്കുന്നത്.
രണ്ടു തുരങ്കമായാണ് പാത നിര്‍മിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. അതീവശ്രദ്ധയോടെ വേണം പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണം എന്നതാണ് പ്രധാനമായ നിര്‍ദേശം.
പദ്ധതി സംബന്ധിച്ച ടെന്‍ഡര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും അനുമതിയില്‍ പറയുന്നു.മല തുരക്കുമ്പോള്‍ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാല്‍ മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനങ്ങള്‍ രണ്ടു ജില്ലകളിലും വേണം. വയനാട് – നിലമ്പൂര്‍ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിര്‍ത്താന്‍ 3.0579 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. പദ്ധതിപ്രദേശത്തു മാത്രമുള്ള ‘ബാണാസുര ചിലപ്പന്‍’ എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം. ജില്ലാതലത്തില്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് പദ്ധതിക്കായി നിശ്ചയിച്ചത്.
No comments
Post a Comment