ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു.31 വരെ അതിശക്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശാം.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് അതിതീവ്രമഴയ്ക്കുള്ള ചുവപ്പ് മുന്നറിയിപ്പ് നൽകി. മറ്റ് 10 ജില്ലയിലും ഓറഞ്ച് മുന്നറിയിപ്പാണ്.വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ചുവപ്പ് മുന്നറിയിപ്പാണ്. മറ്റു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും.
കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്
No comments
Post a Comment