Header Ads

  • Breaking News

    രണ്ടാമത് ഇഫാസ് പ്രതിഭാ പുരസ്കാരം രാജേന്ദ്രൻ തായാട്ടിന് സമ്മാനിച്ചു


    ഇരിട്ടി: ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി രണ്ടാമത് ഇഫാസ് പ്രതിഭാ പുരസ്കാരം പ്രശസ്ത സിനിമാ സീരിയൽ  നാടക പ്രവർത്തകൻ  രാജേന്ദ്രൻ തായാട്ടിന് കൈമാറി. 

    നാടക സംവിധായകൻ, നടൻ, ദീപ സംവിധായകൻ, അഭിനയ പരിശീലകൻ, അവതാരകൻ, വിധികർത്താവ്, സിനിമാ നടൻ, സഹസംവിധായകൻ എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് രാജേന്ദ്രൻ തായാട്ടിനെ പ്രതിഭാ പുരസ്ക്കാരത്തിന് അർഹനാക്കിയത്.

    നാടക പ്രവർത്തകരായ  ജയൻ തിരുമന, രാജീവൻ മമ്മിളി, ജീവൻ സാജ്, എന്നിവർ അടങ്ങിയ പ്രത്യേക ജൂറിയാണ് പ്രതിഭയെ തെരഞ്ഞെടുത്തത്.

    ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി (ഇഫാസ് ) നേത്യത്വത്തിൽ പെരുമ്പറമ്പ് യു .പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  നടത്തിയ  നാടകോത്സവത്തിൻ്റെ  ഉദ്ഘാടന ചടങ്ങിൽ  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ രാജേന്ദ്രൻ തായാട്ടിന്പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു.ഇഫാസ് പ്രസിഡൻ്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി.സെക്രട്ടറി ലിജോ തോമസ് സ്വാഗതം പറഞ്ഞു. പായം പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി മുഖ്യാതിഥിയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad