Header Ads

  • Breaking News

    കാര്‍ ഡിവൈഡറിലിടിച്ച്‌ അപകടം: മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്; ദാരുണ സംഭവം കാസര്‍കോട്




                        

    കാസർകോട് ഉപ്പളയില്‍ കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ച ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുണ്‍, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച്‌ തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡില്‍ കാറിൻ്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. അപകടത്തില്‍ മരിച്ച മൂന്ന് പേരും കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ച്‌ വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.പ്രദേശത്ത് റോഡ് പണി നടക്കുകയാണ്. ഡിവൈഡര്‍ സ്ഥാപിച്ചതിലടക്കം അപാകതയുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

     

    No comments

    Post Top Ad

    Post Bottom Ad