പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ് നിർമ്മാണം മാർച്ച് 16 ന് ആരംഭിക്കും
പയ്യന്നൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ പുതിയ ബസ്റ്റാൻ്റിൻ്റെ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം 2025 മാർച്ച് 16 ന് കേരള സംസ്ഥാന പുരാവസ്തു- തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും.
പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിർവ്വഹണ ഏജൻസിയായ *ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ ബൊസൈറ്റി* എഞ്ചിനിയർമാർ നഗരസഭയിലെത്തി ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തന നടപടികൾ സ്വീകരിച്ചു.
നേരത്തെ നിർമ്മാണ പ്രവൃത്തി ആരംഭിച്ച ബസ്റ്റാൻ്റിൻ്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം 5 കോടി രൂപ നഗരസഭയുടെ തനത് ഫണ്ട് വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.
നിർമ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ആധുനിക രീതിയിലുള്ള പുതിയ ബസ്റ്റാൻ്റിൻ്റെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.
ലെവലിംഗ്, മറ്റ് അനുബന്ധ പ്രവൃത്തികൾ നാളെ തന്നെ ആരംഭിക്കുമെന്നും, മാർച്ച് 16 ന് മന്ത്രി ഉദ്ഘാടനം ചെയ്ത് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന ബസ്റ്റാൻ്റ്
സമയ ബന്ധിതമായി തന്നെ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിയുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വിശ്വനാഥൻ, കൗൺസിലർ ബി. കൃഷ്ണൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ ബിൽഡിംഗ്സ് ജനറൽ മാനേജർ രാജീവൻ ടി.പി, പ്രൊജക്ട് എഞ്ചിനിയർ ഷിനോജ് രാജൻ, ലീഡർ ജയപ്രകാശൻ, നഗരസഭ എഞ്ചിനിയർ അനീഷ്.കെ , ഓവർസിയർ പ്രജീഷ് ബാബു എന്നിവർ പങ്കെടുത്തു.
No comments
Post a Comment