Header Ads

  • Breaking News

    സമ്മർ ഷെഡ്യൂൾ ; കണ്ണൂർ - അബുദാബി സെക്ടറിൽ അധിക സർവീസ്



    മട്ടന്നൂർ :- സമ്മർ ഷെഡ്യൂളിൽ കണ്ണൂർ - അബുദാബി സെക്ടറിൽ അധിക സർവീസ്. എയർ ഇന്ത്യ എക്സ്‌പ്രസ് ആണ് മേയ് 1 മുതൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ 5 ദിവസം (തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി) അധിക സർവീസ് നടത്തുക. m

    രാവിലെ 9.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.50 ന് അബുദാബിയിൽ എത്തി തിരിച്ച് പ്രാദേശിക സമയം 12.50ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.20 കണ്ണൂരിൽ എത്തുന്ന തരത്തിലാണ് സമയക്രമം. നിലവിൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ ആഴ്‌ചയിൽ 5 സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. മേയ് 1 മുതൽ ഈ റൂട്ടിൽ ആഴ്ചയിൽ 10 സർവീസ് വീതമാകും.

    No comments

    Post Top Ad

    Post Bottom Ad