കെ.കെ.ശൈലജക്കതിരായ അശ്ലീല പോസ്റ്റിൽ മട്ടന്നൂർ പോലീസ് കേസെടുത്തു
മട്ടന്നൂർ: കെ.കെ. ശൈലജക്കതിരെ ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട കോഴിക്കോട് സ്വദേശിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. നടുവണ്ണൂർ പാലോളി കോട്ടീന്റെ മീത്തൽ കെ.എം. മിൻഹാജിനെതിരെയാണ് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്. കെ.കെ. ശൈലജയുടെ ചിത്രം മോർഫ് ചെയ്താണ് ഇയാൾ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റിട്ടത്. ഐ.പി.സി 153, 509, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
No comments
Post a Comment