Header Ads

  • Breaking News

    പ്ലസ് ടുക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി: 3,712 ക്ലര്‍ക്ക് പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം







    കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) മുഖേന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. മിനിമം പ്ലസ് ടു ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
    ആകെ 3712 ഒഴിവുകളാണുള്ളത്.
    അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 7.

    തസ്തിക& ഒഴിവ്
    സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്.

    ഇന്ത്യയൊട്ടാകെ വിവിധ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടക്കുക. ആകെ 3712 ഒഴിവുകളാണുള്ളത്.

    പ്രായപരിധി
    ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് : 18 മുതല്‍ 27 വയസ് വരെ.

    ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ : 18 മുതല്‍ 27 വയസ് വരെ.

    യോഗ്യത
    മൂന്ന് പോസ്റ്റുകളിലുമായി പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

    ശമ്പളം
    ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് : 19,900 രൂപ മുതല്‍ 63,200 രൂപ വരെ.

    ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് : 25,500 രൂപ മുതല്‍ 81,100 രൂപ വരെ.

    ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ : 25,500 രൂപ മുതല്‍ 81,100 രൂപ വരെ.

    അപേക്ഷ ഫീസ്
    ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.

    താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. വയസ്, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

    No comments

    Post Top Ad

    Post Bottom Ad