Header Ads

  • Breaking News

    ലോക്സഭാ തെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സംസ്ഥാനത്തേക്ക്




    ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ചൊവ്വാഴ്ച സംസ്ഥാനത്ത് സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളും സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസർ എം ആർ അജിത് കുമാറുമായി സ്ഥിതിഗതികൾ അവലോകനം നടത്തും.  ഒരു മണി മുതൽ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായുള്ള അവലോകന യോഗം നടക്കും. സെൻട്രൽബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ്, സംസ്ഥാന ജിഎസ്ടി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എക്‌സൈസ് വകുപ്പ്, ഇൻകംടാക്‌സ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, കോസ്റ്റ് ഗാർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി എന്നിവയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2.45 മുതൽ ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർമാർ,ജില്ലാ പോലീസ് മേധാവിമാർ കമ്മീഷണർമാർ എന്നിവരുമായുള്ള അവലോകന യോഗം നടക്കും.


    No comments

    Post Top Ad

    Post Bottom Ad