Header Ads

  • Breaking News

    മാഹിപ്പാലം പുതുക്കിപ്പണിയണം: പുതുച്ചേരി എം പി വൈദ്യലിംഗം.



    മാഹി: മാഹിപ്പാലത്തിനായി പുതുച്ചേരി എം പി വൈദ്യലിംഗം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിക്ക് നിവേദനം നല്കി.ദേശീയപാത 66 ലെ കുണ്ടും കുഴിയും നിറഞ്ഞ പാലത്തിന് മുകളിലൂടെയുള്ള യാത്ര അത്യന്തം ദുഷ്ക്കരമായതിനാൽ മാഹിപ്പാലം പുതുക്കിപ്പണിയണമെന്ന് പുതുച്ചേരി എം പി വൈദ്യലിംഗം കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടിയാവും.ഇത് കാരണം മാഹിയിലും , ന്യൂമാഹിയിലും ഗതാഗത കുരുക്ക് രൂക്ഷമാണ് മാഹിയിലെ സംഘടനകളും, രാഷ്ട്രീയ പാർട്ടികളും, പൊതുജനങ്ങളും പുതിയ പാലത്തിനായി വർഷങ്ങളായി മുളവിളി കൂട്ടുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

    പൊതുജന താല്പര്യം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം വൈദ്യ ലിംഗം, നിധിൻ ഗഡ്കരിക്ക് ഇക്കാര്യമാവശ്യപ്പെട്ട് നേരിട്ട് നിവേദനം നല്കിയത്.
    ഏതാനും മാസങ്ങൾക്കുള്ളിൽ കമ്മീഷൻ ചെയ്യാൻ സാധ്യതയുള്ള മാഹി മുഴപ്പിലങ്ങാട് ബൈപ്പാസ് മാഹിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള മാഹി മേഖലയിലെ മറ്റൊരു ഭാഗമായ പള്ളൂരിലൂടെയാണ് കടന്നുപോകുന്നത്.നിലവിലുള്ള പാലം കണ്ണൂർ ജില്ലയിൽ നിന്നും മാഹി ടൗണിലേക്കുള്ള പ്രവേശന കേന്ദ്രമാണ്. 1971-ൽ പഴയ പാലത്തിൻ്റെ തൂണുകൾ നിലനിർത്തി ഗർഡറുകൾ മാറ്റി മുകളിലെ പാലം പുനർനിർമിച്ചു. പാലം ബലപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിരവധി തവണ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ, പാലത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്.ശോച്യാവസ്ഥയിൽ പാലം എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്ന ആശങ്കയും പൊതുജനങ്ങൾക്കിടയിലുണ്ട്. അങ്ങനെ സംഭവിച്ചാൽ, അത് വലിയ ദുരന്തത്തിന് കാരണമാകും, ഈ കേന്ദ്രഭരണ പ്രദേശത്തിൻ്റെ ഒരു പ്രധാന ഭാഗം റോഡ് കണക്ഷനില്ലാതെ ഒറ്റപ്പെടും. വടക്കേ മലബാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവും ബിസിനസ്സ് കേന്ദ്രവുമായ മാഹിയിലേക്ക് വടക്ക് ഭാഗത്ത് നിന്നുള്ള ഏക പ്രവേശനം ഈ മാഹി പാലമാണ്.

    നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. അതോടൊപ്പം സ്വാതന്ത്ര്യസമരകാലം മുതൽ ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നിലവിലെ പാലം ബലപ്പെടുത്തി ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ഇടപെട്ട് നിലവിലുള്ള പാലം ബലപ്പെടുത്തുന്നതിനും സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിനുമുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാവാൻ നിവേദനത്തിൽ ആവശ്യപ്പെട്ടിടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad