ബസുകളിൽ കൺസഷൻ ഉറപ്പാക്കണം
സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമീഷൻ. കൺസഷൻ നൽകാത്ത
ബസുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാനും ട്രാൻസ്പോർട്ട് കമീഷണർക്ക് ബാലാവകാശ കമീഷൻ നിർദേശം നൽകി. കിളിമാനൂർ- വെള്ളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് കൺസഷൻ നിരക്കല്ല ഈടാക്കുന്നതെന്നും അർഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു വെന്നുമുള്ള പരാതിയിലാണ്
നടപടി. ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും നിർദേശം നൽകി.
No comments
Post a Comment