Header Ads

  • Breaking News

    സ്വകാര്യ ബസ് സമരം; ജില്ലയിലെ ബസുകളും പങ്കെടുക്കും




    കണ്ണൂർ : സംസ്ഥാനത്ത് 31ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരത്തിൽ ജില്ലയിലെ ബസ് ഉടമകളും പങ്കെടുക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി വിളിച്ച് ചേർത്ത ബസ് ഉടമകളുടെ യോഗം തീരുമാനിച്ചു.നവംബർ 21ന് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിലും പങ്കെടുക്കും. കൺവീനർ പി കെ പവിത്രൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത്, ജില്ലാ പ്രസിഡണ്ട് പി പി മോഹനൻ, ടി എം സുധാകരൻ, പി വി പത്മനാഭൻ, എം പ്രശാന്ത്, കെ പി മോഹനൻ, എം ലത്തീഫ്, എം ഗോവിന്ദൻ, പി രാജൻ, സി മോഹനൻ എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    Post Bottom Ad